മലയാറ്റൂരില്‍ പെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു

മലയാറ്റൂരില്‍ പെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു

Update: 2025-03-23 14:27 GMT

മലയാറ്റൂര്‍: പെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. അച്ഛന്‍ ഗംഗ, മകന്‍ ധാര്‍മിക് (ഏഴ്) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വീടിന് സമീപത്തുള്ള കടവില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഇരുവരും പതിവായി കുളിക്കാന്‍ പോകുന്ന കടവാണിത്.

ഇരുവരും പുഴയില്‍ കുളിക്കാനായി പോയിട്ടും ഏറെ നേരെ കഴിഞ്ഞും മടങ്ങി വരാതിരുന്നതിനേത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് പുഴയില്‍ ആദ്യം ധാര്‍മിക്കിനെ കണ്ടെത്തിയത്. രണ്ട് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മലയാറ്റൂര്‍ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റി. മലയാറ്റൂര്‍ സെന്റ് മേരീസ് എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ധാര്‍മിക്.

വീടിനടുത്തുള്ള മധുരിമ കടവിലാണ് അപകടം നടന്നത്. ഇരുവരും ഈ കടവില്‍ സ്ഥിരമായി കുളിക്കാന്‍ പോകാറുള്ളതാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുളിക്കാന്‍ പോയ ഇരുവരും ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാതായതോടെയാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്. ഒടുവില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.

Similar News