ക്ഷേത്ര പരിസരത്ത് നിന്നും തട്ടിക്കൊണ്ടുപോയി; പാടത്ത് വെച്ച് പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ; പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും
By : സ്വന്തം ലേഖകൻ
Update: 2025-03-25 11:30 GMT
തൃശൂർ: വെറും പന്ത്രണ്ടു വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 52 വർഷത്തെ കഠിന തടവും പിഴയുമാണ് പ്രതിക്ക് വിധിച്ചിരിക്കുന്നത്. കൊടകര വില്ലേജ് കനകമല ദേശത്ത് പെരിങ്ങാടൻ വീട്ടിൽ ഹരിപ്രസാദിനെ (25 ) യാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി 52 വർഷത്തെ കഠിന തടവിനും 195000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുരിയാട് ക്ഷേത്ര പരിസരത്ത് നിന്നും തട്ടി കൊണ്ടുപോയി മുരിയാട് അണ്ടി കമ്പനി പരിസരത്തുള്ള പാടത്തെ ബണ്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിനാണ് പ്രതിയെ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി എ സിറാജുദ്ദീൻ ശിക്ഷ വിധിച്ചത്.