വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്നു 19 ലക്ഷം തട്ടി; ആലപ്പുഴ സ്വദേശിനിയുടെ പരാതിയില്‍ 24കാരി അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്നു 19 ലക്ഷം തട്ടി; ആലപ്പുഴ സ്വദേശിനിയുടെ പരാതിയില്‍ 24കാരി അറസ്റ്റില്‍

Update: 2025-03-26 00:08 GMT

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്നു 19 ലക്ഷം തട്ടിയെടുത്ത കേസില്‍ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ എടക്കുളം പാളയംകോട് സ്വദേശി നിതയാണ് (24) അറസ്റ്റിലായത്. കളമശേരി പൊലീസാണു നിതയെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റില്‍ വ്യാജ ഐഡി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ആലപ്പുഴ സ്വദേശിനിയാണു തട്ടിപ്പിനിരയായത്. നിതയുടെ ഭര്‍ത്താവ് കേസില്‍ ഒന്നാം പ്രതിയാണ്. ഇരുവരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ഭര്‍ത്താവ് വിദേശത്താണെന്നാണ് വിവരം.

Tags:    

Similar News