ശബരിമല കൊടിമര നിര്‍മാണം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലന്‍സ്

Update: 2026-02-23 04:56 GMT

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര നിര്‍മാണത്തിനായി സ്വര്‍ണം നല്‍കിയതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. സ്വര്‍ണപ്പിരിവ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഞായറാഴ്ച സുരേഷ് ഗോപിയില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചത്.

കൊടിമര നവീകരണത്തിനായി താന്‍ നല്‍കിയ സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുരേഷ് ഗോപി അന്വേഷണ സംഘത്തെ അറിയിച്ചതായാണ് സൂചന. ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരം 27 പേരാണ് കൊടിമരത്തിനായി സ്വര്‍ണം സംഭാവന നല്‍കിയിട്ടുള്ളത്. ഇവരില്‍ നിന്നാണ് നിലവില്‍ വിജിലന്‍സ് മൊഴിയെടുക്കുന്നത്. ഇതിനു പുറമെ മറ്റു ചിലരും സ്വര്‍ണം നല്‍കിയിട്ടുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല.

സ്വര്‍ണം നല്‍കിയതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലുള്ള കൂടുതല്‍ പേരില്‍ നിന്ന് വിജിലന്‍സ് നേരത്തെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. സംവിധായകരായ ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‌കുമാര്‍ എന്നിവരുടെ മൊഴികളാണ് നേരത്തെ രേഖപ്പെടുത്തിയത്.

Similar News