വീട്ടിലേക്ക് പോകുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രം; പതിവ് തെറ്റിക്കാതെ മടങ്ങുന്നതിനിടെ കാത്തിരുന്നത് വലിയ ദുരന്തം; അരൂരിൽ വയോധികൻ അപകടത്തിൽ മരിച്ചു

Update: 2026-02-23 05:35 GMT

അരൂർ: ആലപ്പുഴ കൈനകരി സ്വദേശിയായ 60 വയസ്സുകാരൻ ദേശീയപാതയിൽ അരൂർ എരമല്ലൂരിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. കൈനകരി ഈസ്റ്റ് താരംവീട്ടിൽ ജോഷി വർഗീസ് (60) ആണ് ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്.

എറണാകുളത്ത് പ്ലംബിംഗ് ജോലികൾ ചെയ്തുവരികയായിരുന്ന ജോഷി, ആഴ്ചയിലൊരിക്കൽ വീട്ടിലേക്ക് മടങ്ങുന്ന പതിവുകാരനായിരുന്നു. ശനിയാഴ്ച വൈകുന്നേരവും പതിവ് തെറ്റിക്കാതെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് എരമല്ലൂർ ജംഗ്ഷന്റെ വടക്ക് ഭാഗത്ത് വെച്ച് അപകടമുണ്ടായത്. ജോഷി സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയും ടാങ്കർ ലോറിയുടെ അടിയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അപകടസ്ഥലത്തുവെച്ച് തന്നെ ജോഷി വർഗീസ് മരണം സംഭവിച്ചു. അപകടത്തിൽപ്പെട്ട ഇരുചക്രവാഹനവും ഇടിച്ച വാഹനവും ചേർത്തല ഭാഗത്തേക്കാണ് സഞ്ചരിച്ചിരുന്നത്. അരൂർ പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News