മദ്യലഹരിയില്‍ കാറില്‍ വന്നയാളും ട്രാന്‍സ്ജെന്‍ഡേഴ്സുമായി ഏറ്റമുട്ടി; കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ചുവെന്നും മര്‍ദിച്ചുവെന്നും യുവാവ്; തങ്ങളെ മദ്യലഹരിയില്‍ മര്‍ദിച്ചുവെന്ന് കാട്ടി ട്രാന്‍സ്ജെന്‍ഡറും പരാതി നല്‍കി

മദ്യലഹരിയില്‍ കാറില്‍ വന്നയാളും ട്രാന്‍സ്ജെന്‍ഡേഴ്സുമായി ഏറ്റമുട്ടി

Update: 2025-03-29 10:33 GMT

ഏനാത്ത്: കാറില്‍ വന്ന യുവാവിനെ ട്രാന്‍സ്ജെന്‍ഡേഴ്സ് സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്നും കണ്ണില്‍ കുരുമുളക സ്പ്രേ അടിച്ചുവെന്നും പരാതി. എന്നാല്‍, മദ്യലഹരിയില്‍ കാറില്‍ വന്നയാള്‍ തങ്ങളെയാണ് മര്‍ദിച്ചതെന്ന് കാട്ടി ട്രാന്‍സ്ജെന്‍ഡര്‍ പോലീസില്‍ പരാതി നല്‍കി. യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലം ആക്കല്‍ സ്വദേശി അന്‍ഷാദ് (32) ആണ് പോലീസിന്റെ കസ്റ്റിഡിയില്‍ ഉള്ളത്.

ഇന്ന് പുലര്‍ച്ചെ 3.30 ന് എം.സി റോഡില്‍ കിളിവയലില്‍ വച്ചാണ് സംഭവം. കാറില്‍ വന്ന അന്‍ഷാദും ട്രാന്‍സ്ജെന്‍ഡേഴ്സുമായി വാക്കു തര്‍ക്കം ഉണ്ടായി എന്ന് പറയുന്നു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ അടിച്ചു. ഇതിനിടെ അന്‍ഷദിന്റെ കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ചുവെന്നാണ് പരാതി. അതേസമയം, ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്നും കാട്ടി പഴകുളം സ്വദേശിയായ ട്രാന്‍സ്ജെന്‍ഡര്‍ പോലീസില്‍ പരാതി നല്‍കി. അന്‍ഷാദിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Similar News