നോര്‍ത്ത് പറവൂരില്‍ മുത്തശ്ശിയെ മര്‍ദിച്ചശേഷം നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അച്ഛനെതിരേ പരാതിയുമായി കുട്ടിയുടെ അമ്മ; തിരച്ചില്‍ തുടരുന്നു

നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അച്ഛനെതിരേ പരാതിയുമായി കുട്ടിയുടെ അമ്മ

Update: 2025-03-29 11:43 GMT
നോര്‍ത്ത് പറവൂരില്‍ മുത്തശ്ശിയെ മര്‍ദിച്ചശേഷം നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അച്ഛനെതിരേ പരാതിയുമായി കുട്ടിയുടെ അമ്മ; തിരച്ചില്‍ തുടരുന്നു
  • whatsapp icon

കൊച്ചി: എറണാകുളം നോര്‍ത്ത് പറവൂര്‍ പെരുവാരത്ത് നാല് വയസ്സുകാരിയായ പെണ്‍കുട്ടിയെ അച്ഛന്‍ തട്ടിക്കൊണ്ടുപോയതായി പരാതി. കുട്ടിയുടെ അച്ഛനെതിരേ അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു കുട്ടിയുടെ അച്ഛനും അമ്മയും. അമ്മ ഇപ്പോള്‍ വിദേശത്താണുള്ളത്.

ശനിയാഴ്ച്ച രാവിലെയോടെ ഒരു സംഘമാളുകള്‍ പെരുവാരത്തെ വീട്ടിലെത്തി കുട്ടിയുടെ മുത്തശ്ശിയെ മര്‍ദിച്ചശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് നോര്‍ത്ത് പറവൂര്‍ പോലീസിന് പരാതി ലഭിച്ചിരിക്കുന്നത്. കുടുംബപ്രശ്നമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നാണ് സൂചന.

മുത്തശ്ശിയുടെ സംരക്ഷണയിലാണ് കുട്ടി താമസിച്ചിരുന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ ഇവര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുട്ടിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടുപോയവരെന്ന് സംശയിക്കുന്നവരുടെ ഫോണുകള്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്. കുട്ടിക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News