സാമ്പത്തിക പ്രാരബ്ധവും രോഗങ്ങളും; പത്തനംതിട്ടയില്‍ വയോധിക ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
By : സ്വന്തം ലേഖകൻ
Update: 2025-04-10 05:34 GMT
പത്തനംതിട്ട: വയോധിക ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വല്യയന്തി പൊന്തനാലില്‍ അപ്പു (68), ഭാര്യ രാജമ്മ (60) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മകനും കുടുംബത്തിനുമൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. സാമ്പത്തിക പ്രശ്നങ്ങളും മകന്റെ രോഗങ്ങളും ഇവരെ അലട്ടിയിരുന്നു. അപ്പുവിന് മാനസിക ബുദ്ധിമുട്ടുള്ളയാളായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. പത്തനംതിട്ട പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.