കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; കാഞ്ഞിരപ്പള്ളിയില്‍ 15 പേര് ആശുപത്രിയില്‍
കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ
By : സ്വന്തം ലേഖകൻ
Update: 2025-04-11 12:53 GMT
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 15 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇരുപത്തിയാറാം മൈലില്‍ ഫാസ് എന്ന സ്ഥാപനത്തില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഹോട്ടല്‍ അടച്ചുപൂട്ടി.
പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോഗ്യവകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി. ശുചിത്വമില്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹെല്‍ത്ത് കാര്‍ഡില്ലാതെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നതെന്നും പരിശോധനയില്‍ കണ്ടെത്തിയതോടെ ഹോട്ടല്‍ താത്കാലികമായ അടച്ചുപൂട്ടുന്നതിന് അധികൃതര്‍ നിര്‍ദേശം നല്കി.