കെട്ടിട ലൈസന്‍സിന് കൈക്കൂലി; തൃക്കാക്കര നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
കെട്ടിട ലൈസന്‍സിന് കൈക്കൂലി; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
By : സ്വന്തം ലേഖകൻ
Update: 2025-04-11 13:59 GMT
കൊച്ചി: കൈക്കൂലി വാങ്ങിയ തൃക്കാക്കര നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിതീഷ് റോയിയെ സസ്പെന്‍ഡ് ചെയ്തു. കെട്ടിടത്തിന് ലൈസന്‍സ് വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടികള്‍ തുടരുമെന്നാണ് വിവരം.
കൈക്കൂലി വാങ്ങിയ വിവരം നഗരസഭാ സെക്രട്ടറിയുടെയും കൗണ്‍സിലര്‍മാരുടെയും മുന്നില്‍ വച്ച് ഇയാള്‍ സമ്മതിച്ചിരുന്നു. 8000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. പണം നല്‍കിയിട്ടും ആവശ്യപ്പെട്ട കാര്യം നടക്കാതിരുന്നതോടെ പരാതിക്കാരന് നഗരസഭയില്‍ എത്തിയപ്പോഴാണ് വിവരം പുറത്തിറഞ്ഞത്.
മുന്‍പും ഇത്തരത്തില്‍ ഇയാള്‍ പണം വാങ്ങിയിട്ടുണ്ടെന്നും അന്നൊക്കെ എല്ലാം ഒതുക്കി തീര്‍ത്തതായും സെക്രട്ടറി അന്ന് പുറത്തുവന്ന വീഡിയോയില്‍ തന്നെ പറയുന്നുണ്ട്.