പത്തനംതിട്ടയില്‍ ട്രയല്‍ റണ്ണിനിടെ കെഎസ്ആര്‍ടിസി വോള്‍വോ ബസ്സിന് തീപിടിച്ചു

പത്തനംതിട്ടയില്‍ ട്രയല്‍ റണ്ണിനിടെ കെഎസ്ആര്‍ടിസി വോള്‍വോ ബസ്സിന് തീപിടിച്ചു

Update: 2025-04-11 14:17 GMT

റാന്നി: പത്തനംതിട്ടയില്‍ ട്രയല്‍ റണ്ണിനിടെ കെഎസ്ആര്‍ടിസി വോള്‍വോ ബസ്സിന് തീപിടിച്ചു. മൈലപ്രയിലാണ് സംഭവം. ബസ്സിന്റെ പിന്‍വശത്ത് എന്‍ജിന്‍ ഭാഗത്തായാണ് തീ പിടിച്ചത്. ബസ്സിലുണ്ടായിരുന്ന ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിങ്ഷന്‍ ഉപയോഗിച്ച് തീയണച്ചു. പിന്നാലെ പത്തനംതിട്ട അഗ്‌നിശമന സേനയെത്തി തീ പൂര്‍ണമായി അണച്ചു. 

Similar News