ഏനാത്ത് 54 ഗ്രാം ബ്രൗണ്‍ ഷുഗറുമായി അതിഥി തൊഴിലാളി എക്സൈസ് പിടിയില്‍
ഏനാത്ത് 54 ഗ്രാം ബ്രൗണ്‍ ഷുഗറുമായി അതിഥി തൊഴിലാളി എക്സൈസ് പിടിയില്‍
അടൂര്‍: അതിഥി തൊഴിലാളി 54 ഗ്രാം ബ്രൗണ്‍ ഷുഗറുമായി എക്സൈസ് പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി രാഹുല്‍ എന്ന് വിളിക്കുന്ന ദീപു ഹക്ക് (27)നെയാണ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സെബാസ്റ്റിയന്റെ നേതൃത്വത്തില്‍ ഏനാത്ത് വച്ച് പിടികൂടിയത്. ഏനാത്ത് ഭാഗത്ത് അതിഥി തൊഴിലാളികള്‍ തമ്പടിച്ചിരുന്ന സ്ഥലങ്ങള്‍ എക്സൈസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ശശിധരന്‍ പിള്ള, പ്രിവന്റിവ് ഓഫീസര്‍മാരായ ഗിരീഷ് ബി.എല്‍, ശൈലേന്ദ്രകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാഹുല്‍. ആര്‍, ജിതിന്‍, കൃഷ്ണകുമാര്‍, രതീഷ്, ഷഫീക്ക്, ശാലിനി, ഡ്രൈവര്‍ ശ്രീജിത്ത്. ജി എന്നിവര്‍ പങ്കെടുത്തു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ അന്യസംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന ഉണ്ടാകുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു.