ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ കേസ് എടുക്കാതെ മടക്കി; പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്എച്ച്ഒയ്‌ക്കെതിരെ പരാതി

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ കേസ് എടുക്കാതെ മടക്കി; എസ്എച്ച്ഒയ്‌ക്കെതിരെ പരാതി

Update: 2025-04-24 00:35 GMT

പത്തനംതിട്ട: ഏഴു വയസ്സുകാരിയെ 70 വയസ്സുകാരന്‍ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കേസെടുക്കാന്‍ വിസമ്മതിച്ചെന്ന് പരാതി. പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്‌ഐക്കെതിരെയാണ് കുട്ടിയുടെ ബന്ധുക്കള്‍ ശിശുക്ഷേമ സമിതിക്കു (സിഡബ്ല്യുസി) പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കാന്‍ സ്റ്റേഷനില്‍ ചെന്നപ്പോള്‍ പരാതി എടുക്കാതെ എസ്എച്ച്ഒ മടക്കി അയച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രതിയെ പിന്നീട് കോന്നി പൊലീസ് അറസ്റ്റ് ചെയ്തു.

ട്യൂഷന്‍ ടീച്ചറുടെ പിതാവാണ് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചത്. ഈ പരാതിയുമായാണ് പിതാവ് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെത്തിയത്. അപ്പോള്‍ കേസെടുക്കാനാകില്ലെന്ന് പറഞ്ഞ് മടക്കിയയച്ചു. പ്രതിയുടെ ബന്ധുവിനെ വിവരങ്ങള്‍ അറിയിച്ചെന്നും ആരോപണമുണ്ട്. തുടര്‍ന്നാണു കുടുംബം ശിശുക്ഷേമ സമിതിയെ സമീപിച്ചത്. സിഡബ്ല്യുസി വഴി പരാതി നല്‍കിയപ്പോള്‍ പ്രതി മോഹനനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ജില്ലാ പൊലീസ് മേധാവിക്കു മുന്നിലെത്തി. ഇങ്ങനെ പരാതി വന്നിട്ടില്ലെന്നാണ് ആരോപണ വിധേയയായ വ്യക്തിയുടെ നിലപാട്. സിഡബ്ല്യുസി ആരോപണ വിധേയയായ എസ്‌ഐയില്‍നിന്നു വിശദീകരണം തേടുമെന്നാണു സൂചന.

Tags:    

Similar News