നെയ്യാറ്റിന്‍കര വാഴിച്ചലില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-05-03 12:34 GMT
തിരുവനന്തപുരം: നെയ്യാറ്റിന്‍കര വാഴിച്ചലില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വാഹനത്തിലെ ഡ്രൈവറായ കളിയിക്കവിള പൊന്നപ്പ നഗര്‍ സ്വദേശി ജിഷോ, ക്ലീനര്‍ ആകാശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ുരുതരമായി പരിക്കേറ്റ ജിഷോയെ വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്താണ് നാട്ടുകാര്‍ പുറത്തെടുത്തത്. ആനപ്പാറയില്‍നിന്നും കള്ളിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. അപകടകാരണം വ്യക്തമല്ല.