തലശ്ശേരിയില്‍ യുവതിയെ കൂട്ട് ബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ കസ്റ്റഡിയില്‍; പരാതിക്കാരി ആറാഴ്ച ഗര്‍ഭിണി

Update: 2025-05-03 23:44 GMT

കണ്ണൂര്‍: തലശ്ശേരിയില്‍ 32കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍െടുത്തു. മേലൂട്ട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്താണ് പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. യുവതി ആറാഴ്ച ഗര്‍ഭിണിയാണെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പ്രതികളില്‍ രണ്ടുപേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. കണ്ണൂര്‍ മുഴപ്പിലങ്ങാട് ശ്രീജ ഹൗസിലെ പ്രജിത്ത് (30), ബിഹാര്‍ കതിഹാര്‍ ജില്ലയിലെ ദുര്‍ഗാപൂര്‍ സ്വദേശിയായ ആസിഫ് (19), ബിഹാര്‍ പ്രാന്‍പൂര്‍ സ്വദേശിയായ സഹബൂല്‍ (24) എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്.

വൈദ്യസഹായത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയ യുവതി ഡോക്ടറോട് തന്റെ ദുരനുഭവം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മെഡിക്കല്‍ കോളജ് അധികൃതര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പരാതിക്കാരി ഇപ്പോള്‍ പൊലീസ് സംരക്ഷണയിലാണ് കഴിയുന്നത്.

പ്രതികളെ ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. മെഡിക്കല്‍ പരിശോധന, സാങ്കേതിക തെളിവുകള്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതികള്‍ക്കെതിരെ കഠിന ശിക്ഷ ഉറപ്പാക്കുമെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags:    

Similar News