തലശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ പൂജാമുറിയില്‍ നിന്നും കഞ്ചാവും എം.ഡി.എം.എയും പിടികൂടി; ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലിസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

തലശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ പൂജാമുറിയില്‍ കഞ്ചാവും എം.ഡി.എം.എയും

Update: 2025-05-03 16:04 GMT

കണ്ണൂര്‍ : തലശേരി നഗരത്തിലെ കൊടുവള്ളി ഇല്ലത്ത് താഴെയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് കഞ്ചാവും എം.ഡി.എം.എയും പിടികൂടി. തലശ്ശേരി ഇല്ലത്ത് താഴെയിലെ റെനിലിന്റെ വീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.1.2 കിലോ കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്.

പൂജാ മുറിയിലാണ് കഞ്ചാവും എംഡിഎംഎയും സൂക്ഷിച്ചത്. പൊലീസ് പരിശോധനക്കെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍വീട് കേന്ദ്രീകരിച്ച് കഞ്ചാവും മയക്കു മരുന്നുംവില്പന നടത്താറുണ്ടെന്ന് സഹോദരന്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

മൂന്ന് ദിവസം മുമ്പ് റിനിലിന്റെ വീട്ടില്‍ രഹസ്യവിവരം ലഭിച്ചതനുസരിച്ച് പൊലീസ് പരിശോധന നടത്തിയിരുന്നു. അന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ശനിയാഴ്ച്ച വൈകിട്ട് നടത്തിയ തിരച്ചിലിലാണ് കഞ്ചാവും ലഹരി വസ്തുക്കളും കണ്ടെത്തിയത്. ഓടി രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.

Tags:    

Similar News