തൃശൂര്‍ ചിമ്മിനിയില്‍ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു
തൃശൂര്‍ ചിമ്മിനിയില്‍ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു
By : സ്വന്തം ലേഖകൻ
Update: 2026-03-12 07:27 GMT
തൃശൂര്‍: തൃശൂരിലെ ചിമ്മിനി ഉള്‍ക്കാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാര്‍ ആണ് മരിച്ചത്. 42 വയസ്സായിരുന്നു.
വിറകുതോട് ഭാഗത്ത് ഇന്നുരാവിലെ ഫയര്‍ലൈന്‍ ജോലിക്കിടെയാണ് ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥനും രണ്ട് വാച്ചര്‍മാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.