പീഡനം അര്‍ധബോധാവസ്ഥയില്‍ സ്വപ്‌നം കണ്ടതെന്ന് 15കാരി; ഭാര്യാ സഹോദരിയെ പീഡിപ്പിച്ചെന്ന കേസില്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ വെറുതെ വിട്ടു കോടതി

പോക്‌സോ കേസിൽ വ്യോമസേനാ ഉദ്യോഗസ്ഥനെ വെറുതെവിട്ടു

Update: 2026-03-12 04:32 GMT

കാന്‍പുര്‍: പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ വെറുതെ വിട്ട് കോടതി. ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചെന്ന കേസിലാണ് വ്യോമസേനാ ഉദ്യോഗസ്ഥനായ അനുരാഗ് ശുക്ലയെ ആണ് യു.പി.യിലെ പ്രത്യേക കോടതി വെറുതേവിട്ടത്. പീഡനം സ്വപ്‌നം കണ്ടതാണെന്നാണ് കുട്ടി കോടതിയെ അറിയിച്ചത്. 2019 ഓഗസ്റ്റ് മൂന്നിനാണ് അനുരാഗ് ശുക്ലയ്ക്കെതിരേ നൗബസ്ത പോലീസ് സ്റ്റേഷനില്‍ 15-കാരി പരാതി നല്‍കിയത്.

കേസ് കോടതിയിലെത്തിയപ്പോള്‍ പീഡനമുണ്ടായെന്നത് തനിക്ക് സ്വപ്നത്തില്‍ തോന്നിയതാണെന്നും തെറ്റിദ്ധാരണയുടെ പുറത്ത് ഒച്ചവെച്ചതാണെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. അക്കൊല്ലം മാര്‍ച്ച് എട്ടിന് സഹോദരിയുടെ വീട്ടില്‍ കഴിയുമ്പോള്‍ ശുക്ല പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍, ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ചിരുന്നതിനാല്‍, അര്‍ധബോധാവസ്ഥയിലായിരുന്നെന്നും ശുക്ല പീഡിപ്പിച്ചെന്ന് സ്വപ്നംകണ്ടാണ് ഒച്ചയുണ്ടാക്കിയതെന്നും വിചാരണവേളയില്‍ പെണ്‍കുട്ടി മൊഴിനല്‍കി. തെറ്റിദ്ധാരണയുടെ പുറത്താണ് പരാതിനല്‍കിയതെന്ന് പെണ്‍കുട്ടിയുടെ പിതാവും സഹോദരിയും പറഞ്ഞു.

2019 സെപ്റ്റംബര്‍ 29-ന് അറസ്റ്റിലായ താന്‍ 19 ദിവസം ജയിലില്‍കിടന്നെന്നും അക്കൊല്ലം ഒക്ടോബര്‍ 17-നാണ് ജാമ്യം ലഭിച്ചതെന്നും ശുക്ല പറഞ്ഞു. പിന്നീടാണ് പോക്സോ നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിച്ചത്.

Tags:    

Similar News