ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയല്‍; കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയത് കണ്ണൂര്‍ സ്വദേശിനിയായ 26കാരി: ശരണ്യ കൊല്ലം സ്വദേശിയെ പ്രണയിച്ച് വിവാഹം ചെയ്തത് ഒരു വര്‍ഷം മുമ്പ്
ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയല്‍
കടയ്ക്കല്‍: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാലു മാസം ഗര്‍ഭിണിയായ ഇട്ടിവ ഫില്‍ഗിരി ചരുവിള പുത്തന്‍ വീട്ടില്‍ സുബിന്റെ ഭാര്യ ശരണ്യയെ (26) ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ അയല്‍വീട്ടിലെ കുട്ടിയാണ് മൃതദേഹം കണ്ടത്. ഒരു വര്‍ഷം മുന്‍പാണ് കണ്ണൂര്‍ സ്വദേശിയായ ശരണ്യയും സുബിനും വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു.
ഇന്നലെ വൈകിട്ട് അടുത്ത വീട്ടിലെ കുട്ടി സ്‌കൂളില്‍ പോയി വന്ന ശേഷം ശരണ്യ താമസിക്കുന്ന വീട്ടിലേക്ക് കയറിയപ്പോഴാണു കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ ശരണ്യയെ കണ്ടെത്തിയത്. ഭയന്നു പോയ കുട്ടി ഉച്ചത്തില്‍ നിലവിളിച്ച് ആളെ കൂട്ടി. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും കടയ്ക്കല്‍ പൊലീസിലും വിവരം അറിയിച്ചു. ശരണ്യയുടെ മരണത്തില്‍ കടയ്ക്കല്‍ പൊലീസ് കേസെടുത്തു.
കൊട്ടാരക്കര തഹസില്‍ദാര്‍ സ്ഥലത്ത് എത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പിന്നീട് ബന്ധുക്കള്‍ ഏറ്റുവാങ്ങി കണ്ണൂരിലേക്കു കൊണ്ടുപോയി. അതേസമയം, മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു പൊലീസില്‍ പരാതി നല്‍കുമെന്നും പലപ്പോഴും സുബിന്‍ മര്‍ദിക്കുന്നതായി അമ്മയെ ഫോണില്‍ വിളിച്ചു പറയുമായിരുന്നു എന്നും ശരണ്യയുടെ പിതാവ് ചന്ദ്രന്‍ പറഞ്ഞു.