പാര്‍ട്ടി വിട്ടാല്‍ സുധാകരന്‍ 'ശൂ' എന്ന് എം എം മണി; മണിക്ക് എന്തിന്റെ സൂക്കേട്ന്ന് ജി സുധാകരന്‍

പാര്‍ട്ടി വിട്ടാല്‍ സുധാകരന്‍ 'ശൂ' എന്ന് എം എം മണി; മണിക്ക് എന്തിന്റെ സൂക്കേട്ന്ന് സുധാകരന്‍

Update: 2026-03-12 07:18 GMT

ഇടുക്കി: പാര്‍ട്ടി വിട്ടാല്‍ ജി സുധാരന്‍ 'ശൂ' ആണന്ന് മുതിര്‍ന്ന സി പി എം നേതാവ് എം എം മണി മാധ്യങ്ങളോട് പറഞ്ഞു.മണിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അയാള്‍ക്ക് എന്തിന്റെ സൂക്കേടാണ് എന്നായിരുന്നു സുധാകരന്റെ പ്രതികരണം. അയാള്‍ ഇടുക്കിയിലെ 'ശൂ' ആണെന്നും സുധാകരന്‍ പറഞ്ഞു.

ഒരു വര്‍ഗ്ഗീയ പാര്‍ട്ടികളുമായും താന്‍ കൈകോര്‍ക്കില്ല. സ്വന്തം സഹോദരന്‍ ഭുവനേശ്വരനെ തങ്ങള്‍ക്ക് നഷ്ടമായതിന്റെ വേദന ഇപ്പോഴുള്ള ചില നേതാക്കള്‍ക്കറിയില്ല. അവരാണ് നിരന്തരമായി ഇപ്പോഴും ആക്ഷേപിച്ചു കൊണ്ടിരിക്കുന്നത് സുധാകരന്‍ പറഞ്ഞു.താന്‍ മുഖാന്തിരം ഇനി ആര്‍ക്കും ഒരു തലവേദനയും ഉണ്ടാകില്ലന്നും സുധാകരന്‍ പറഞ്ഞു.

Tags:    

Similar News