രാജ്യം അതീവ ഗുരുതര സാഹചര്യം നേരിടുന്നു; ഇന്ത്യാ-പാക് സംഘര്‍ഷം: കേരളം ഏതു രീതിയില്‍ സജ്ജമാകണമെന്ന് മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി

Update: 2025-05-09 10:07 GMT
രാജ്യം അതീവ ഗുരുതര സാഹചര്യം നേരിടുന്നു; ഇന്ത്യാ-പാക് സംഘര്‍ഷം: കേരളം ഏതു രീതിയില്‍ സജ്ജമാകണമെന്ന് മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി
  • whatsapp icon

കണ്ണൂര്‍: ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ കേരളം ഏതു രീതിയില്‍ സജ്ജമാകണമെന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം അതീവ ഗുരുതര സാഹചര്യം നേരിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കണ്ണൂര്‍ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.സര്‍ക്കാര്‍ വാര്‍ഷിക ആഘോഷങ്ങള്‍ തുടരുന്നതിലടക്കം മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. .'പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനത്തിന് ഇന്ത്യ ഉചിതമായ മറുപടിയാണ് നല്‍കുന്നത്. ജനം ഒ?റ്റക്കെട്ടായി രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നത്. നമ്മുടെ പരമാധികാരത്തെ പോറല്‍ ഏല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അയല്‍ രാഷ്ട്രങ്ങളുമായി നല്ല ബന്ധം തുടരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍, പാകിസ്ഥാന്‍ വിപരീത ദിശയിലാണ് കാര്യങ്ങള്‍ നീക്കുന്നത്'.- മുഖ്യമന്ത്രി പറഞ്ഞു.

Similar News