അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം വ്യക്തമാക്കിയുള്ള നോട്ടീസ് നല്‍കണം; പോലീസ് മേധാവി

അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം വ്യക്തമാക്കിയുള്ള നോട്ടീസ് നല്‍കണം; പോലീസ് മേധാവി

Update: 2025-05-10 02:53 GMT

തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് അറസ്റ്റിലാകുന്ന വ്യക്തികള്‍ക്ക് അറസ്റ്റിന്റെ കാരണം വ്യക്തമാക്കിയുള്ള നോട്ടീസ് നല്‍കണമെന്ന് പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹേബ്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 47-ാംവകുപ്പ് പ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് വാറന്റില്ലാതെയാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നതെങ്കില്‍ കുറ്റകൃത്യത്തെപ്പറ്റിയുള്ള പൂര്‍ണ വിവരം ഉദ്യോഗസ്ഥന്‍ രേഖാമൂലം നല്‍കണം. എന്തടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ജാമ്യക്കാരെ ഹാജരാക്കുന്നപക്ഷം ജാമ്യം ലഭിക്കുന്നതാണെന്നും രേഖാമൂലം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസിന്റെ മാതൃകയും പോലീസ് ആസ്ഥാനത്തുനിന്ന് നല്‍കിയിട്ടുണ്ട്.

Tags:    

Similar News