ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്: മഹാരാജാസ് കോളെജിലെ പുസ്തകമേള ഡിസംബര്‍ 24 ന് സമാപിക്കും; കൊച്ചിയിലെ അക്ഷരസ്‌നേഹികള്‍ക്കായി വിജ്ഞാനശേഖരവുമായി പുസ്തക പ്രസാധകര്‍

മഹാരാജാസ് കോളെജിലെ പുസ്തകമേള ഡിസംബര്‍ 24 ന് സമാപിക്കും;

Update: 2025-12-23 12:20 GMT

കൊച്ചി : അക്ഷരങ്ങളെ സ്‌നേഹിക്കുന്ന കൊച്ചിക്കാര്‍ക്ക് വൈജ്ഞാനിക ശേഖരം സ്വന്തമാക്കാന്‍ പുസ്തക പ്രസാധകര്‍ ഇനി ഒരു ദിവസം കൂടി എറണാകുളം മഹാരാജാസ് കോളേജില്‍ ഉണ്ടാകും. ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി മഹാരാജാസ് കോളേജില്‍ ഡിസംബര്‍ 24 വരെ സംഘടിപ്പിച്ചുവരുന്ന പുസ്തകമേളയുടെ ഭാഗമായി വിവിധ പ്രസാധകരുടെ വ്യത്യസ്തങ്ങളായ ശീര്‍ഷകങ്ങളില്‍ വായനക്കാര്‍ക്കായി വിലക്കിഴിവില്‍ പുസ്തകങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.




കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യഅക്കാദമി, സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഫോക് ലോര്‍ അക്കാദമി എന്നിവയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, മൈത്രി ബുക്‌സ്, ആത്മ ബുക്‌സ് (പുസ്തകലോകം), പ്രണത ബുക്‌സ്, രചന ബുക്‌സ്, മാതൃഭൂമി ബുക്‌സ്, കറന്റ് ബുക്‌സ് തൃശ്ശൂര്‍, ഫെഡറേഷന്‍ ഓഫ് മലയാളം ബുക്ക് പബ്ലിഷേഴ്‌സ്, സമത ബുക്ക്‌സ്, ഐറിസ് ബുക്‌സ് തൃശൂര്‍, ദ ഹിന്ദു ഗ്രൂപ്പ് പബ്ലിക്കേഷന്‍സ്, ഭാരതസര്‍ക്കാര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യയും ലോഗോസ് ബുക്‌സ്, ഒലിവ് ബുക്‌സ്, സദ്ഭാവന ബുക്‌സ്, ദേശാഭിമാനി ബുക്ക് ഹൗസ് (ദേശാഭിമാനി ബുക്‌സ്), ലിപി പബ്ലിക്കേഷന്‍സ് കോഴിക്കോട്, നാഷണല്‍ ബുക്ക് സ്റ്റാള്‍, ബി 4 എവര്‍ ബുക്‌സ് എറണാകുളം തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാണ്.



ദ ഹിന്ദു ദിനപത്രം, ദേശാഭിമാനി ദിനപത്രം എന്നിവയുടെ സ്റ്റാളും പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 8 മണി വരെയാണ് മേള. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് സംഘാടനം നിര്‍വഹിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9447956162.

Tags:    

Similar News