പാലക്കാട് ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷാ മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം: ഒരാളുടെ നില ഗുരുതരം
പാലക്കാട് ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷാ മറിഞ്ഞ് അപകടം
By : സ്വന്തം ലേഖകൻ
Update: 2026-01-21 01:28 GMT
പാലക്കാട്: പാലക്കാട് ഓട്ടോറിക്ഷാ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി ബിബിത്താണ് (30) മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് കാഞ്ഞിക്കുളം ഭാഗത്ത് വെച്ചാണ് ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്. രാത്രി 10:45ന് കാഞ്ഞിക്കുളം വളവിലായിരുന്നു സംഭവം.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേര്‍ക്കും പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. രണ്ടാമനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി സുജിത്തിനാണ് ഗുരുതര പരിക്കേറ്റു.