ഒരു സ്കോർപിയോ..കാറിൽ കിടന്ന് കറക്കം; നാട്ടുകാരെ കണ്ടതും കള്ളലക്ഷണം; അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ എട്ടിന്റെ പണി; പരിശോധനയിൽ കണ്ടത്; രണ്ടുപേർ കുടുങ്ങി

Update: 2026-01-21 08:18 GMT

തിരുവനന്തപുരം: മാലിന്യം തള്ളാനെത്തിയെന്ന് കരുതി നാട്ടുകാർ തടഞ്ഞ വാഹനത്തിൽ നിന്ന് 16 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തിരുവനന്തപുരം പേയാടാണ് സംഭവം. സംഭവത്തിൽ മലയിൻകീഴ് സ്വദേശി വിശ്വലാൽ, തിരുമല സ്വദേശി മുഹമ്മദ് റോഷൻ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു ഈ വൻ കഞ്ചാവ് വേട്ട.

പേയാട് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ ഒരു സ്കോർപിയോ കാർ കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വാഹനം തടഞ്ഞത്. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ രൂപീകരിച്ച ജാഗ്രതാ സമിതിയിലെ അംഗങ്ങളാണ് വാഹനത്തെ തടഞ്ഞത്. നാട്ടുകാരെ കണ്ടയുടൻ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും ജാഗ്രതാ സമിതി അംഗങ്ങൾ ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ എട്ട് പൊതികളിലാക്കി ഒളിപ്പിച്ചു വെച്ചിരുന്ന ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ഉടൻതന്നെ നാട്ടുകാർ എക്സൈസിനെയും പോലീസിനെയും വിവരമറിയിച്ചു. 16 കിലോ കഞ്ചാവാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപനയ്‌ക്കെത്തിച്ചതായിരുന്നു ഈ കഞ്ചാവെന്ന് എക്സൈസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

Tags:    

Similar News