വിദ്യാര്‍ഥികളടക്കമുള്ള പൗരര്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കണം; ടിക്കറ്റ് കിട്ടാനില്ലെന്ന് റഹിം
By : സ്വന്തം ലേഖകൻ
Update: 2025-05-10 08:49 GMT
ന്യൂഡല്‍ഹി : രാജ്യാതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളടക്കമുള്ള പൗരര്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കണമെന്ന് എ എ റഹീം എംപി. ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്ന ഭൂരിഭാഗം പേര്‍ക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ട്രെയിന്‍ ടിക്കറ്റ് ലഭ്യമല്ല.
ചിലവേറിയ മറ്റ് ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധ്യമല്ലാത്തിനാല്‍ ഡല്‍ഹിയില്‍ നിന്നും സ്പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കണമെന്നും നിലവിലെ ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എ എ റഹീം എംപി കേന്ദ്ര റെയില്‍വേ മന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.