ഹജ്ജ് തീര്‍ത്ഥാടനത്തിനായി കണ്ണൂരില്‍ നിന്നുള്ള ആദ്യ സംഘം പുറപ്പെട്ടു

ഹജ്ജ് തീര്‍ത്ഥാടനത്തിനായി കണ്ണൂരില്‍ നിന്നുള്ള ആദ്യ സംഘം പുറപ്പെട്ടു

Update: 2025-05-11 15:36 GMT

കണ്ണൂര്‍: ഹജ്ജ് തീര്‍ത്ഥാടനത്തിനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ സംഘം പുറപ്പെട്ടു. ഹജ്ജ് ഓര്‍ഗനൈസിങ് കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാനും മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനുമായ എന്‍. ഷാജിത്ത് മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ 3.45ന് 82 സ്ത്രീകളും 88 പുരുഷന്മാരും ഉള്‍പ്പെടെ 170 പേരാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്ര പുറപ്പെട്ടത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. മുന്‍ എംഎല്‍എ എംവി. ജയരാജന്‍, കിയാല്‍ എംഡി ദിനേശ് കുമാര്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പിപി മുഹമ്മദ് റാഫി, ഒവി ജയാഫര്‍, ഷംസുദീന്‍ അറിഞ്ഞിറ, എകെജി ആശുപത്രി ചെയര്‍മാന്‍ പി പുരുഷോത്തമന്‍, ഹജ്ജ് സെല്‍ ഓഫീസര്‍ എസ്. നജീബ്, ഹജ്ജ് ക്യാമ്പ് നോഡല്‍ ഓഫീസര്‍ എംസികെ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.

Similar News