പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്; ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍
തിയെ അറസ്റ്റ് ചെയ്തത് കോടതിയില്‍ ഹാജരാക്കി മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഒളിവില്‍ പോയ കേസില്‍ യുവാവ് അറസ്റ്റില്‍. ആലുവ മുപ്പത്തടം കടുങ്ങല്ലൂരില്‍ താമസിക്കുന്ന കൊല്ലം പരവൂര്‍ സ്വദേശി തൃപ്പന്‍ (25)നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് പ്രതി ഒളിവില്‍ പോയി. ബാംഗലൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ മറ്റൊരു കേസില്‍ ഉള്‍പ്പെട്ട്് ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയായിരുന്നു.
ഇന്‍സ്‌പെക്ടര്‍ പി.ജെ കുര്യാക്കോസ്, എസ് ഐ വേണുഗോപാല്‍ എ.എസ്.ഐ മാരായ കെ. എ നൗഷാദ്, എ.ജെ അന്നമ്മ സി.പിമാരായ ബെന്‍സീര്‍, റോബിന്‍ ജോയ്, വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയില്‍ ഹാജരാക്കി മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്ത