അഞ്ചുവയസുകാരനു നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

Update: 2025-05-22 07:08 GMT

കോയിപ്രം: അഞ്ചു വയസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ മൈലാടുംപാറ കല്ലോലിക്കല്‍ കാലായില്‍ വീട്ടില്‍ കെ.എസ്.ശ്രീജിത്ത് (35)ആണ് പിടിയിലായത്.

കുട്ടിയുടെ വീട്ടില്‍ വച്ച് 18 ന് വൈകിട്ടും പിറ്റേന്ന് രാവിലെയുമുള്ള സമയത്തിനിടയിലാണ് ലൈംഗികാതിക്രമമുണ്ടായത്. വീട്ടിനുള്ളിലെ ഹാളില്‍ തറയിലും വീടിനു പുറത്തെത്തിച്ച് സമീപത്തെ പാറക്കെട്ടിലും വച്ച് കുട്ടിയുടെ ശരീരത്തില്‍ ഗൗരവതരമായ ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. 19 ന് കുട്ടിയുടെ പിതാവ് കോയിപ്രം സ്റ്റേഷനില്‍ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന്, വനിതാ സെല്ലിലെ എസ്.ഐ ഐ.വി. ആശ കുട്ടി പഠിക്കുന്ന അംഗന്‍വാടിയിലെത്തി ഹെല്‍പറുടെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്തി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

20 ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. പത്തനംതിട്ട ജെ എഫ് എം കോടതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മറ്റ് നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഗോപകുമാര്‍, എസ്.സി.പി.ഓമാരായ അഭിലാഷ്, ശബാന, സി.പി.ഓമാരായ രഞ്ജിത്, അനന്തു സാബു, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Similar News