കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്കുവേണ്ടിയുള്ള 'ഓള്‍ കേരള ഓപ്പണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് 2 കെ 25' 24 ന് ആരംഭിക്കും

കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്കുവേണ്ടിയുള്ള 'ഓള്‍ കേരള ഓപ്പണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് 2 കെ 25' 24 ന് ആരംഭിക്കും

Update: 2025-05-22 11:01 GMT

കൊച്ചി: കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് യൂത്ത് ഫോറവും, സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ആലുവയും, കേരള ചെസ്സ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡും സംയുക്തമായി എറണാകുളം രേഖ ചാരിറ്റബിള്‍ സൊസൈറ്റിയും, ഇക്യൂബീയിങ് ഫൗണ്ടേഷന്റെയും സഹകരണത്തോടുകൂടി കാഴ്ചവെല്ലുവിളി നേരിടുന്നവര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന ഓള്‍ കേരള ഓപ്പണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് 2k25 ആലുവ സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡില്‍ ഈ മാസം 24, 25 ശ്രനി, ഞായര്‍) ദിവസങ്ങളില്‍ നടക്കും.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള 110 ഓളം ചെസ് പ്ലെയേഴ്‌സ് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ജൂണിയര്‍, സീനിയര്‍, വനിതാ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ മത്സരത്തില്‍ ഒന്നു മുതല്‍ പത്ത് വരെ സ്ഥാനങ്ങള്‍ നേടുന്നവര്‍ ദേശീയ ചെസ് ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിക്കും.

കാഴ്ചപരിമിതരുടെ വിദ്യാഭ്യാസത്തിനും സമഗ്ര പുനരധിവാസത്തിനും വേണ്ടി 1962 മുതല്‍ പ്രവര്‍ത്തിക്കുന്ന കേരള ബ്ലൈന്‍ഡ് സ്‌കൂള്‍ സൊസൈറ്റിയാണ് സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡിന്റെ മാനേജ്‌മെന്റ്. സൊസൈറ്റിയുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് സ്‌പോര്‍ട്‌സ്. സ്‌പോര്‍ട്‌സ് അക്കാദമിയും സ്‌പോര്‍ട്‌സ് ഹോസ്റ്റലും ക്രിക്കറ്റ് ഗ്രൗണ്ടും സ്വന്തമായുണ്ട്. കാഴ്ചപരിമിതര്‍ക്കു വേണ്ടിയുള്ള കായിക ഇനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് സൊസൈറ്റി വിഭാവനം ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് ഈ ചെസ് ടൂര്‍ണമെന്റിന് സംയുക്തനേതൃത്വം നല്‍കുന്നത്.

കേരളത്തിലെ കാഴ്ചവെല്ലുവിളിനേരിടുന്നവരുടെ സര്‍വതോന്മുഖമായ പുരോഗതിക്കായി 1967-ല്‍ രൂപംനല്‍കിയ സംസ്ഥാന സംഘടനയാണ് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ്(കെ.എഫ്.ബി. ഈ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധിതവണ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ അംഗീകാരങ്ങള്‍ ഈ സംഘടനക്ക് ലഭിച്ചിട്ടുണ്ട്. കാഴ്ചവെല്ലുവിളിനേരിടുന്ന യുവതിയുവാക്കളുടെ ക്ഷേമത്തിനായി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഘടകമാണ് കെ.എഫ്.ബി. യൂത്ത് ഫോറം.

കേരളത്തിലെ കാഴ്ചവെല്ലുവിളി നേരിടുന്ന ചെസ്സ് കളിക്കാരുടെ സംഘടനയാണ് കേരള ചെസ്സ് അസ്സോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ്. 1990 ല്‍ സ്ഥാപിതമായ ഈ സംഘടന അന്തര്‍ദേശീയ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കേരള ടീമിനെ കണ്ടെത്തുന്നതും അവര്‍ക്ക് പരിശീലന സൗകര്യങ്ങള്‍ ഒരുക്കുന്നതും ഈ സംഘടനയാണ്. കാഴ്ചപരിമിതരായ ചെസ് കളിക്കാരില്‍ നിന്നും ഇന്റര്‍നാഷണല്‍ ഗ്രാന്റ് മാസ്റ്റര്‍മാരെ വളര്‍ത്തുക എന്ന ലക്ഷ്യവും ഈ സംഘടനയ്ക്കുണ്ട്

24 ന് രാവിലെ 8.30 ന് ചെസ് മത്സരങ്ങളുടെ ഒന്നാം റൗണ്ട് ആരംഭിക്കുന്നു. 4 റൗണ്ട് മത്സരങ്ങളാണുള്ളത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം 11.00 ന് നടക്കും. രണ്ടാം ദിവസമായ 25ന് 3 റൗണ്ട് മത്സരങ്ങളാണുള്ളത്. ഉച്ചക്ക് 3 മണിക്ക് വിജയികള്‍ക്കുള്ള സമ്മാനദാനവും സമാപന സമ്മേളനവും നടക്കും.

സംഘാടക സമിതിക്കു വേണ്ടി,

രാജേഷ് പി.ആര്‍,

(സംസ്ഥാന സെക്രട്ടറി

കെ.എഫ്.ബി. യൂത്ത് ഫോറം.)

9020129076.

ടി.ജെ. ജോണ്‍

(മാനേജര്‍,

സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്ഡ്,

ആലുവ.

മൊബൈല്‍) 9446506468

നൗഷാദ് ഇ.പി,

(സംസ്ഥാന സെക്രട്ടറി,

കേരള ചെസ്സ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്റ് 97473 65498)

Tags:    

Similar News