പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതായി ആരോപണം; മധ്യവയസ്കനെ തൂണില്‍ കെട്ടിയിട്ടു
പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതായി ആരോപണം; മധ്യവയസ്കനെ തൂണില്‍ കെട്ടിയിട്ടു
By : സ്വന്തം ലേഖകൻ
Update: 2025-06-10 02:04 GMT
കുമ്പള: ടൗണിലെ വ്യാപാരസ്ഥാപനത്തിന്റെ രണ്ടാം നിലയിലേക്കുള്ള കോണിപ്പടി കയറുന്നതിനിടെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതായി ആരോപിച്ച് മധ്യവയസ്കനെ ഒരുസംഘം വൈദ്യുതത്തൂണില്‍ കെട്ടിയിട്ടു. കഴിഞ്ഞദിവസമാണ് സംഭവം. മാതാവും പെണ്‍കുട്ടിയും കോണിപ്പടികള്‍ കയറുന്നതിനിടെ മുകളിലത്തെ നിലയില്‍നിന്ന് താഴേക്കിറങ്ങി വരികയായിരുന്ന മധ്യവയസ്കന് പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് പറഞ്ഞ് മാതാവ് ബഹളംവെച്ചു.
ഓടിക്കൂടിയ ചിലര്‍ ഇയാളെ കെട്ടിയിട്ടു. മനഃപൂര്‍വം ചെയ്തതല്ലെന്നുപറഞ്ഞ് അപേക്ഷിച്ചെങ്കിലും വിട്ടില്ല. കൈകള്‍ ബന്ധിച്ചാണ് തൂണില്‍ കെട്ടിയിട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മദ്യപിച്ച് ശല്യമുണ്ടാക്കിയതിന് ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.