പാലക്കാട് കണ്ണംകുളത്ത് ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു
പാലക്കാട് കണ്ണംകുളത്ത് ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-06-13 16:18 GMT
പാലക്കാട്: ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. കിഴക്കഞ്ചേരി ആനക്കുഴിപ്പാടം കല്ലുവെട്ടാംകുഴിയില്‍ ബിജു (42) ആണ് മരിച്ചത്. വൈകുന്നേരം 3 മണിയോടെയാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ ബിജു കണ്ണംകുളം ഓട്ടോ സ്റ്റാന്‍ഡിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.