സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; പിടിയിലായത് അരീക്കര സ്വദേശി അസ്ലം

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം

Update: 2025-06-14 06:42 GMT

കോഴിക്കോട്: കുറ്റ്യാടിയില്‍ സ്ത്രീകളുടെ താമസ സ്ഥലത്തെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച ലാബിന്റെ നടത്തിപ്പുകാരന്‍ പിടിയില്‍. അരീക്കര സ്വദേശി അസ്ലം എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ആയിരുന്നു സംഭവം.

കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് സമീപം അരീക്കര ലാബിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ അരീക്കര ലാബിലെ ജീവനക്കാരികളെ കൂടാതെ സമീപത്തെ മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ സ്ത്രീകളും താമസിക്കുന്നുണ്ട്. രാത്രി ഒന്‍പതുമണിയോടെ ഒരു യുവതി ശുചിമുറിയില്‍ പോയ സമയത്ത് ജനലിനടുത്ത് ഒരാളെ കണ്ടതോടെ ഇവര്‍ ബഹളം വെക്കുകയായിരുന്നു.

ഇതോടെ നാട്ടുകാര്‍ ഓടിക്കൂടി. തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ അരീക്കര അസ്ലമാണ് മൊബൈല്‍ ക്യാമറയുമായി എത്തിയത് എന്ന് മനസിലായത്. ഇയാളെ നാട്ടുകാര്‍ പിടികൂടി. പിന്നീട് പൊലീസില്‍ ഏല്‍പ്പിച്ച ഇയാള്‍ക്കെതിരെ കേസെടുത്തു.

Tags:    

Similar News