ശക്തമായ മഴ; മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു; കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
മൂഴിയാര്‍: ജലസംഭരണിയുടെ മൂന്നു ഷട്ടറുകളും തുറന്നു വച്ചിരിക്കുന്നതിനാല്‍ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരു സാഹചര്യത്തിലും നദിയില്‍ ഇറങ്ങരുത്. ഗേറ്റ് ഒന്നും മൂന്നും 10 സെന്റീ മീറ്റര്‍ വീതവും ഗേറ്റ് രണ്ട് 30 സെന്റീ മീറ്റര്‍ വീതവുമാണ് തുറന്നിരിക്കുന്നത്. ഇന്ന് രാത്രി 9.15 വരെയുള്ള കണക്ക് അനുസരിച്ച് 192.30 മീറ്റര്‍ ആണ് ഡാമിലെ ജലനിരപ്പ്.
പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലര്‍ട്ട് ലെവല്‍ 190.00 മീറ്ററുമാണ്.
തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയരും. കക്കാട്ടാറിന്റെയും പ്രത്യേകിച്ചു മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെ ഇരുകരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്.