ഒരു വര്‍ഷമായി നിരന്തരം തൊണ്ടവേദന; ആറു വയസ്സുകാരന്റെ തൊണ്ടയില്‍ നിന്നും പുറത്തെടുത്തത് കളിപ്പാട്ടത്തിനുള്ളിലെ പ്ലാസ്റ്റിക്

ആറു വയസ്സുകാരന്റെ തൊണ്ടയില്‍ നിന്നും പുറത്തെടുത്തത് കളിപ്പാട്ടത്തിനുള്ളിലെ പ്ലാസ്റ്റിക്

Update: 2025-06-22 03:26 GMT

ഹൈദരാബാദ്: നിരന്തരമായ തൊണ്ടവേദന അനുഭവിച്ചിരുന്ന ആറ് വയസുകാരന്റെ തൊണ്ടയില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്കളിപ്പാട്ടത്തിനുള്ളിലെ പ്ലാസ്റ്റിക്ക് വസ്തു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഷണ്മുഖ എന്ന കുട്ടിയുടെ തൊണ്ടയില്‍ നിന്നാണ് പ്ലാസ്റ്റിക് വസ്തു കണ്ടെടുത്തത്. ഒരു വര്‍ഷമായി കുട്ടിക്ക് നിരന്തരം തൊണ്ട വേദനയായിരുന്നു.

മാതാപിതാക്കള്‍ നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും എന്താണ് കാരണമെന്ന് കണ്ടുപിടിക്കാനായിരുന്നില്ല. അവസാനം ഖമ്മത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കുട്ടിയുടെ തൊണ്ടയില്‍ പ്ലാസ്റ്റിക് കുടുങ്ങിയതായി കണ്ടെത്തിയത്.

ഒരു വര്‍ഷം മുന്‍പ് കളിക്കുന്നതിനിടെ ഷണ്മുഖ അറിയാതെ കളിപ്പാട്ടത്തില്‍ നിന്നുള്ള ഒരു പ്ലാസ്റ്റിക് വസ്തു വിഴുങ്ങിയിരുന്നു. ഇതാണ് തൊണ്ടവേദനയ്ക്ക് കാരണമായത്. എന്‍ഡോസ്‌കോപ്പ് ഉപകരണത്തിലൂടെയാണ് പ്ലാസ്റ്റിക് വസ്തു പുറത്തെടുത്തത്. കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്.

Tags:    

Similar News