ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ടയല്ലെന്നും മന്ത്രിയാണെന്ന് സുരേന്ദ്രന്‍; വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിമര്‍ശനം തുടര്‍ന്ന് ബിജെപി
തിരുവനന്തപുരം: മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ച വിഷയത്തില്‍ വിമര്‍ശനവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ടയല്ലെന്നും മന്ത്രിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശിവന്‍കുട്ടിയുടെ തിരുവനന്തപുരം പാപ്പനംകോട്ടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. തുടര്‍ന്നാണ് പ്രതികരണവുമായി കെ.സുരേന്ദ്രന്‍ രംഗത്തെത്തിയത്.
പ്രതിഷേധത്തില്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. തീകൊള്ളി കൊണ്ട് തല ചൊറിയരുത്. കോണ്‍ഗ്രസുകാരോട് എടുക്കുന്ന രക്ഷാപ്രവര്‍ത്തനം ഞങ്ങളോട് വേണ്ട. മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണ്. മന്ത്രിമാര്‍ക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധിക്കും. ഡിഫി ഗുണ്ടകളെ സിപിഎം നേതൃത്വം നിലയ്ക്ക് നിര്‍ത്തണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.