സൈക്കിളിൽ നിന്ന് ഇറങ്ങാൻ ശ്രമം; പിന്നാലെ കാൽ കുടുങ്ങി മധ്യവയസ്കൻ വീണത് നേരെ ലോറിയുടെ മുന്നിലേക്ക്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ദൃശ്യങ്ങൾ പുറത്ത്

Update: 2025-06-22 10:08 GMT

പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ സൈക്കിൾ യാത്രികൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പയ്യന്നൂർ സൗത്ത് ബസാറിന് സമീപം സൈക്കിൾ നിർത്തി ഇറങ്ങുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു.

സീറ്റിൽ കാല് തട്ടിയതോടെയാണ് റോഡ് സെഡിലൊതുക്കി നിർത്തിയ സൈക്കിളുമായി യാത്രക്കാരൻ റോഡിലേക്ക് വീണത്. ഇതേസമയം, ഇതുവഴി എതിർ ദിശയിലൂടെ വന്ന ടിപ്പറിന്റെ ടയർ ദേഹത്ത് കയറാതെ ഇയാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Tags:    

Similar News