എംസി റോഡില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജങ്ഷനില്‍ ടൂറിസ്റ്റ് ബസും കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റും കൂട്ടിയിടിച്ച് അപകടം; ആരുടേയും പരിക്ക് ഗുരതരമല്ല

Update: 2025-06-22 07:13 GMT

ചെങ്ങന്നൂര്‍: എംസി റോഡില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജങ്ഷനില്‍ ടൂറിസ്റ്റ് ബസും കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റും കൂട്ടിയിടിച്ച് അപകടം. 40ലേറെ പേര്‍ക്ക് പരിക്കേറ്റു. വിവാഹ നിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാനായി അടൂര്‍ തെങ്ങമത്ത് നിന്നും മണിമലഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസും എതിര്‍ ദിശയില്‍ തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റുമാണ് കൂട്ടിയിടിച്ചത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

പരിക്കേറ്റവരെ പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി, പരുമല, കല്ലിശ്ശേരി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഞായര്‍ രാവിലെ 10ഓടെയായിരുന്നു അപകടം. എം സി റോഡില്‍ ഒരു മണിക്കാര്‍ ഗതാഗതം സ്തംഭിച്ചു.

Similar News