നടന്നുപോയ ആളെ ഇടിച്ച് തെറിപ്പിച്ചു; വാഹനം തിരിച്ചറിഞ്ഞപ്പോഴേക്കും പോലീസിന് ഊരാക്കുടുക്ക്; ഒടുവിൽ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം

Update: 2025-06-22 09:55 GMT

തൃത്താല: പാലക്കാട് കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ ഇരുചക്രവാഹനം പോലീസ് തിരിച്ചറിഞ്ഞപ്പോഴേക്കും കളവ് പോയി. കഴിഞ്ഞ മാസം 12ന് ഒറ്റപ്പാലം സ്വദേശിയായ മധ്യവയസ്കനെയാണ് ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയത്. പൊലീസ് അന്വേഷണത്തിനിടെ ബൈക്കിന്റെ ഉടമ 23 കാരനായ വരോട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയും ചെയ്തു.

പക്ഷെ അപകടത്തിനു ശേഷം ബൈക്ക് കേടുപാടുകൾ റിപ്പയർ ചെയ്തു വീട്ടിൽ എത്തിച്ചതിനു പിന്നാലെ ബൈക്ക് മോഷണം പോയെന്നായിരുന്നു മൊഴി. കാൽ നടയാത്രക്കാരനെ ഇടിച്ച കേസുള്ളതിനാലാണു പൊലീസിൽ പരാതിയും നൽകിയില്ല. അന്വേഷണത്തിൽ തൃത്താലയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തി. അതേസമയം അപകടത്തിൽ പരിക്കേറ്റ 55 കാരൻ പരിക്ക് ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News