ഗൂഗിള്‍ മാപ്പ് നോക്കി പോയ കണ്ടെയ്‌നര്‍ വഴിയില്‍ കുടുങ്ങി; ഗതാഗതം സ്തംഭിച്ചത് ഒരു മണിക്കൂറോളം

കണ്ടെയ്‌നര്‍ വഴിയില്‍ കുടുങ്ങി; ഗതാഗതം സ്തംഭിച്ചത് ഒരു മണിക്കൂറോളം

Update: 2025-11-07 04:04 GMT

എറണാകുളം: ഗൂഗിള്‍ മാപ്പ് നോക്കി കോട്ടയം ഭാഗത്തുനിന്നും മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന വലിയ കണ്ടെയ്‌നര്‍ ലോറി വളവില്‍ കുരുങ്ങി. കൂത്താട്ടുകുളം ഹൈസ്‌കൂള്‍ റോഡില്‍ ശിവക്ഷേത്രത്തിന് സമീപത്തുള്ള വളവില്‍ ലോറി ഒരു മണിക്കൂറോളം കുരുങ്ങിയതോടെ ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച രാത്രി 12-നാണ് സംഭവം.

ഗൂഗിള്‍ മാപ്പില്‍ കൂത്താട്ടുകുളത്തു നിന്നും മൂവാറ്റുപുഴയ്ക്കുള്ള എളുപ്പവഴി വീതികുറഞ്ഞ് വളവുകളോടുകൂടിയ ഹൈസ്‌കൂള്‍-ശിവക്ഷേത്രം റോഡാണ്. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള വലിയ വളവില്‍ വാഹനം തിരിക്കാനാകാതെ കുടുങ്ങി. കണ്ടെയ്‌നറിന്റെ മുന്‍ഭാഗം തിരിഞ്ഞതിനുശേഷമാണ് ഡ്രൈവര്‍ക്ക് വണ്ടി മുന്നോട്ടുപോകുകയില്ല എന്ന് മനസ്സിലായത്. ഒരു മണിക്കൂറോളം ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ബൈക്ക്, കാര്‍ യാത്രക്കാരും നാട്ടുകാരും സഹായിച്ചാണ് വാഹനം നീക്കാന്‍ കഴിഞ്ഞത്.

Tags:    

Similar News