കുട്ടികളിലെ ലഹരി ഉപയോഗം കുറച്ചേ മതിയാകൂ! ആരോഗ്യപ്രദമായ ജീവിതത്തിന്റെ സന്ദേശം പകരാന്‍ കൊച്ചിയില്‍ 'റണ്‍ ടു റയ്സ്' മിനി മാരത്തോണ്‍
കൊച്ചിയില്‍ മിനി മാരത്തോണ്‍
By : സ്വന്തം ലേഖകൻ
Update: 2025-06-25 17:16 GMT
കൊച്ചി: കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യം വച്ച് കൊച്ചിയില്‍ മിനി മാരത്തോണ്‍. ഐഎംഎസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ഭാഗമായ സ്കില്വേഴ്സിറ്റി ജോബ് ക്യാമ്പസ് ഐഎംഎസ് സംഘടിപ്പിക്കുന്ന ഒളിമ്പിയ 2025 മിനി മാരത്തോണ്‍ ജൂണ്‍ ആറിന് രാവിലെ ആറുമണിക്ക് ക്യൂന്‍സ് വാക്ക് വേയില്‍ നടക്കും.
'റെണ് ടു റെയ്സ്' തീം ആസ്പദമാക്കി കുട്ടികളിലെ ലഹരി ഉപയോഗം ഇല്ലാതാക്കി ആരോഗ്യപ്രദമായ ജീവിതത്തിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യം. മരത്തോണിന്റെ ഫ്ളാഗ് ഓഫ് എക്സൈസ് ക്രൈം ബ്രാഞ്ച് ജോയിന്‍ കമ്മീഷണര്‍ ടി.എം മജു നിര്‍വ്വഹിക്കും.
കുട്ടികളിലെ ലഹരി ഉപയോഗം, കൊച്ചി, മിനി മാരത്തോണ്‍, റണ്‍ ടു റെയ്സ്, ഒളിമ്പിയ 2025 മിനി മാരത്തോണ്‍