ജലോത്സവത്തിന് ആവേശതുടക്കം; ചമ്പക്കുളം മൂലം വള്ളംകളിയില്‍ ചെറുതന പുത്തന്‍ ചുണ്ടന്‍ ജേതാക്കള്‍

ചമ്പക്കുളം മൂലം വള്ളംകളിയില്‍ ചെറുതന പുത്തന്‍ ചുണ്ടന്‍ ജേതാക്കള്‍

Update: 2025-07-09 16:49 GMT

ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയില്‍ രാജ പ്രമുഖന്‍ ട്രോഫി ചെറുതന പുത്തന്‍ ചുണ്ടന്‍ കരസ്ഥമാക്കി. എന്‍.സി.ബി.സി ബോട്ട് ക്ലബാണ് വള്ളം തുഴഞ്ഞത്. പമ്പയാറ്റില്‍ നടന്ന വള്ളം കളി കാണാന്‍ പണിമുടക്ക് ദിവസമായിട്ടും നൂറ് കണക്കിന് ജലോത്സവ പ്രേമികളാണ് ചമ്പക്കുളത്ത് എത്തിയത് . വാശിയേറിയ മൂലം ജലോത്സവത്തോടെ ഈ വര്‍ഷത്തെ വള്ളം കളി സീസണ് തുടക്കമായി. ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ രണ്ടാം സ്ഥാനവും നിരണം ചുണ്ടന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ആയാപറമ്പ് വലിയദിവാന്‍ജി മൂന്നാം സ്ഥാനവും നേടി.

യുബിസി കൈനകരിയുടെ ആയാപറമ്പ് പാണ്ടി ചുണ്ടന്‍ ലൂസേസ് ഫൈനലില്‍ ഒന്നാം സ്ഥാനം നേടി. അതേസമയം പണിമുടക്കിന്റെ പേരില്‍ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നു ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉള്‍പ്പടെ നിരവധിപേര്‍ ചടങ്ങിന് എത്തിയില്ല. ഇത് വിവാദത്തിന് കാരണമായി.

വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് ഫാന്‍സ് ക്ലബ്ബിന്റെ അമ്പലക്കടവന്‍ ഒന്നാം സ്ഥാനവും നടുവിലേപ്പറമ്പില്‍ കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് സെന്റര്‍ ആന്‍ഡ് സൊസൈറ്റി ക്ലബ്ബിന്റെ നവജ്യോതി രണ്ടാം സ്ഥാനവും നേടി.

വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ കൊണ്ടാക്കല്‍ ബോട്ട് ക്ലബ്ബിന്റെ പി ജി കരിപ്പുഴ ഒന്നാം സ്ഥാനവും കൊടുപ്പുന്ന ബോട്ട് ക്ലബ്ബിന്റെ ചിറമേല്‍ തോട്ടുകടവന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കൊടിക്കുന്നില്‍ സുരേഷ് എംപിയും തോമസ് കെ തോമസ് എംഎല്‍എയും ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.

Tags:    

Similar News