വളപട്ടണത്ത് വന്ദേഭാരത് കടന്നുപോകുന്നതിന് തൊട്ടു മുമ്പ് റെയില്‍വേ ട്രാക്കില്‍ കല്ല്; രണ്ടു പേര്‍ കസ്റ്റഡിയില്‍

Update: 2025-07-12 14:18 GMT

കണ്ണൂര്‍: വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. വന്ദേഭാരത് എക്‌സ്പ്രസ് കടന്നു പോകേണ്ട ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്. വളപട്ടണം-കണ്ണപ്പുരം റെയില്‍വേ സ്റ്റേഷന് ഇടയിലാണ് സംഭവം. അട്ടിമറി ശ്രമമുണ്ടോയെന്ന് റെയില്‍വേ പൊലീസും കേരള പൊലീസും പരിശോധിക്കും.

സംഭവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വളപട്ടണം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ നിന്ന് എര്‍ത്ത് ബോക്‌സ് മൂടിവെക്കുന്ന കോണ്‍ക്രീറ്റ് സ്ലാബ് കണ്ടെത്തിയിരുന്നു. ഭാവ്‌നഗര്‍ -കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയ ശേഷമാണ് സ്ലാബ് കണ്ടെത്തിയത്.

രണ്ട് വര്‍ഷം മുമ്പ് കാസര്‍കോട്-തിരുവനന്തപുരം സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായി. തിരൂര്‍, തിരുനാവായ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലായിരുന്നു സംഭവം. കല്ലേറില്‍ ട്രെയിനിന്റെ ജനാലയുടെ ചില്ലില്‍ പൊട്ടല്‍ വീണിരുന്നു.

Tags:    

Similar News