ബസ് കാത്തു നിന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി ലൈംഗികാതിക്രമം; ഡ്രൈവര്‍ അറസ്റ്റില്‍

ബസ് കാത്തു നിന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി ലൈംഗികാതിക്രമം; ഡ്രൈവര്‍ അറസ്റ്റില്‍

Update: 2025-07-30 00:43 GMT

കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി വാവാട് സ്വദേശി പേക്കണ്ടിയില്‍ വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (50) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കുന്ദമംഗലം പൊലീസാണ് ഇയാളെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍കുകയായിരുന്ന വിദ്യാര്‍ഥിനിയെ വീടിന് സമീപം ഇറക്കിത്തരാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറായ പ്രതി തന്റെ ഓട്ടോയില്‍ നിര്‍ബന്ധിപ്പിച്ച് കയറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാര്‍ഥിനി വാഹനം നിര്‍ത്തുന്നതിനായി ബഹളം ഉണ്ടാക്കിയപ്പോള്‍ ഇയാള്‍ കുട്ടിയെ വാഹനത്തില്‍നിന്നു ഇറക്കി രക്ഷപ്പെട്ടു.

വിദ്യര്‍ഥിനി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ നിധിന്‍, ജിബിഷ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കുന്ദമംഗലത്ത് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Tags:    

Similar News