എംഡിഎംഎയുമായി യുവതി മാഹിയില്‍ പിടിയില്‍

എംഡിഎംഎയുമായി യുവതി മാഹിയില്‍ പിടിയില്‍

Update: 2025-08-02 13:52 GMT

കണ്ണൂര്‍: എംഡിഎംഎയുമായി യുവതി മാഹിയില്‍ പിടിയില്‍. തലശ്ശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശിയായ പി.കെ. റുബൈദയാണ് പിടിയിലായത്. ന്യൂ മാഹി പരിമഠം ഹൈവേയുടെ പരിസരത്തുനിന്നാണ് റുബൈദയെ കസ്റ്റഡിയിലെടുത്തത്. 1.389 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മാഹിയില്‍ പാലം ഭാഗത്ത് ഒരു യുവതിയുടെ കയ്യില്‍ മയക്കുമരുന്നുണ്ടെന്ന വിവരം ന്യുമാഹി പോലീസിന് ലഭിച്ചിരുന്നു. പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന പരിശോധനയിലാണ് റുബൈദയെ പിടികൂടിയത്.

Similar News