പന്തളം തുമ്പമണ്ണില്‍ ബൈക്കില്‍ ടോറസ് ലോറി ഇടിച്ച് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു

ബൈക്കില്‍ ടോറസ് ലോറി ഇടിച്ച് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു

Update: 2025-09-18 17:30 GMT

പന്തളം: തുമ്പമണ്ണില്‍ ബൈക്കില്‍ ടോറസ് ലോറി ഇടിച്ച് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു. തിരുനെല്‍വേലി നാച്ചിയാര്‍പുരം മാരിയപ്പന്റെ മകന്‍ എം ഇസാക്കി രാജ് (25) ആണ് മരിച്ചത്. വ്യാഴാഴ്ച പകല്‍ 2.30 ന് തുമ്പമണ്‍ പല്ലാകുഴി ജങ്ഷന് സമീപമാണ് അപകടം നടന്നത്.

പത്തനംതിട്ട ഭാഗത്തേക്ക് പോയ ടോറസ് ലോറി തുമ്പമണ്ണിലേക്ക് വന്ന ഇസാക്കി രാജിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുമ്പമണ്‍ എസ് ബി ഐക്ക് സമീപമുള്ള എന്‍ എസ് കെ ഹോട്ടലില്‍ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. അഞ്ചുമാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ മാരി ശെല്‍വി. പന്തളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Tags:    

Similar News