ഭാര്യാ സഹോദരിയെയും മകനെയും ആക്രമിച്ചയാള്‍ അറസ്റ്റില്‍
ഭാര്യാ സഹോദരിയെയും മകനെയും ആക്രമിച്ചയാള്‍ അറസ്റ്റില്‍
ഏനാത്ത്: ഭാര്യാ സഹോദരിയെയും മകനെയും ആക്രമിച്ചു പരുക്കേല്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കടമ്പനാട് വടക്ക് കൈരളി ജംഗ്ഷനില്‍ ചരുവിളയില്‍ സുരേഷ് (44) ആണ് പിടിയിലായത്. 17 ന് രാത്രി 8.30ഓടെ മുന്‍വിരോധം നിമിത്തം വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യാസഹോദരി സൗമ്യയെ വിറകു കഷണം കൊണ്ടും മകനായ കാര്‍ത്തികിനെ സ്‌ക്വയര്‍ പൈപ്പ് കൊണ്ടും അടിച്ച് പരുക്കേല്പിക്കുകയായിരുന്നു.
കാര്‍ത്തികിന്റെ കൈമുട്ടിന് പൊട്ടല്‍ സംഭവിച്ചു. തുടര്‍ന്ന് 18 ന് കാര്‍ത്തിക് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. എസ് ഐ ആര്‍ ശ്രീകുമാര്‍ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ സംഭവസ്ഥലത്തുനിന്നും പോലീസ് പിടികൂടി. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.
പോലീസ് ഇന്‍സ്പെക്ടര്‍ എ അനൂപിന്റെ നേതൃത്വത്തില്‍ എസ് ഐ ആര്‍ ശ്രീകുമാര്‍, എ എസ് ഐമാരായ സജികുമാര്‍, ശിവപ്രസാദ്, എസ് സി പി ഒമാരായ സുനില്‍, ജസീര്‍, സി പി ഒ കലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.