നിരവധി യുഎന്‍ സമ്മേളനങ്ങളില്‍ പാര്ശ്വവല്കൃത സമൂഹങ്ങള്‍ക്കായി പ്രബന്ധങ്ങള്‍ അവതരിപ്പിച്ച വ്യക്തി; മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകനും ചിന്തകനുമായ വി ബി അജയകുമാര്‍ അന്തരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-08-03 07:25 GMT
തൃശൂര്‍: മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകനും ചിന്തകനുമായ വി ബി അജയകുമാര്‍ അന്തരിച്ചു. 48 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് വരെ കൊടുങ്ങല്ലൂരിലെ വസതിയിലാണ് പൊതുദര്‍ശനം.
കാലാവസ്ഥ വ്യതിയാനം ചര്‍ച്ച ചെയ്ത സിഒപി 26, സിഒപി 28 സമ്മേളനങ്ങളില്‍ പങ്കെടുത്തു. 2018ലെ പ്രളയകാലത്ത് ദലിത്, തീരദേശ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. നര്‍മ്മദ ബചാവോ ആന്ദോളന്, പീപ്പിള്‍സ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയ അജയകുമാര്‍ നിരവധി യുഎന്‍ സമ്മേളനങ്ങളില്‍ പാര്ശ്വവല്കൃത സമൂഹങ്ങള്‍ക്കായി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.