ജനജീവിതം ദുസ്സഹമാക്കി മഴയുടെ ദുരിതപ്പെയ്ത്ത്; കൊച്ചിയുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്: കോട്ടയത്തും ഇടുക്കിയിലും കനത്ത മഴ

ജനജീവിതം ദുസ്സഹമാക്കി മഴയുടെ ദുരിതപ്പെയ്ത്ത്

Update: 2025-08-05 04:25 GMT

ജനജീവിതം ദുസ്സഹമാക്കി മഴയുടെ ദുരിതപ്പെയ്ത്ത്; കൊച്ചിയുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്: കോട്ടയത്തും ഇടുക്കിയിലും കനത്ത മഴകൊച്ചി: ജനജീവിതം ദുസ്സഹമാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുടെ ദുരിതപ്പെയ്ത്ത്. പല സ്ഥലങ്ങളിലും ഇന്നലെ രാത്രി ുതല്‍ തുടങ്ങിയ മഴ തുടരുകയാണ്. കൊച്ചിയില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. പുലര്‍ച്ചെ രണ്ടുമണിയോടെ ആരംഭിച്ച മഴ ഏഴുമണിയോടെയാണ് തോര്‍ന്നത്. കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളില്‍ ഇതോടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ജോലിക്ക് പോകുന്നവരും സ്‌കൂളില്‍ പോകുന്ന കുട്ടികളും ഉള്‍പ്പെടെ പ്രദേശവാസികളെ ആകെ വെള്ളക്കെട്ട് പ്രതിസന്ധിയിലാക്കി. ചെറിയ ഇടവഴികളിലടക്കം വെള്ളം കയറി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല.

കോട്ടയത്തും ഇടുക്കിയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നുത്. രാത്രികാല യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ ലോറേഞ്ചിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. നദികളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News