കുഞ്ഞുമോളെ നേരില്‍ കണ്ടപ്പോള്‍ മനസില്‍ ഒരുപാട് വേദന തോന്നി; സംഭവത്തിന്റെ ആഘാതത്തിലും നിറഞ്ഞ ചിരിയോടെയാണ് അവള് എന്നോട് സംസാരിച്ചത്; മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്
By : സ്വന്തം ലേഖകൻ
Update: 2025-08-09 07:32 GMT
ആലപ്പുഴ: ചാരുംമൂട്ടില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനത്തിനിരയായ കുഞ്ഞിനെ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. കുഞ്ഞുമോളെ നേരില്‍ കണ്ടപ്പോള്‍ മനസില്‍ ഒരുപാട് വേദന തോന്നി. ഈ സംഭവത്തിന്റെ ആഘാതത്തിലും നിറഞ്ഞ ചിരിയോടെയാണ് അവള് എന്നോട് സംസാരിച്ചത്.
സംസാരിക്കുന്നതിനിടയില്‍, 'വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം' എന്ന് ആ കുഞ്ഞ് നിഷ്കളങ്കമായി പറയുമ്പോള്‍, സ്നേഹമെന്ന വികാരം എത്രത്തോളം ശക്തമാണെന്ന് തിരിച്ചറിഞ്ഞു. പ്രയാസകരമായ ഈ സാഹചര്യത്തില്‍ അവള്‍ക്ക് താങ്ങും തണലുമായി ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്കി. സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.